+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി മൊ​യ്തീ​ന്‍റെ വ​സ​തി​ക്കു മു​ൻ​പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ വ​സ​തി​ക്കു മു​ൻ​പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. മ​ന്ത്രി ക്വാ​റ​ന്‍റൈ​നീ​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൊ​യ്തീ​ന്‍റെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ വീ​ടി​ന
മ​ന്ത്രി മൊ​യ്തീ​ന്‍റെ വ​സ​തി​ക്കു മു​ൻ​പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
തൃ​ശൂ​ർ: മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ വ​സ​തി​ക്കു മു​ൻ​പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. മ​ന്ത്രി ക്വാ​റ​ന്‍റൈ​നീ​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൊ​യ്തീ​ന്‍റെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായി മന്ത്രിക്ക് സന്പർക്കമുണ്ടെന്നും അതിനാൽ അദ്ദേഹം ക്വാറന്‍റൈനിൽ പോകണമെന്നുമാണ് യൂത്ത് കോൺഗ്രസ് ആവശ്യം. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ പ്ര​വാ​സി​ക​ളെ ഗു​രു​വാ​യൂ​രി​ലെ​ത്തി മ​ന്ത്രി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പിച്ചിരിക്കുന്നത്.

ഗു​രു​വാ​യൂ​രി​ലെ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് പ്ര​വാ​സി​ക​ൾ​ക്കാണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം ലം​ഘി​ച്ചാ​ണ് മ​ന്ത്രി മൊ​യ്തീ​ൻ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റി​ൽ എ​ത്തി​യ​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചിരുന്നു.

അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ത​ള്ളി​യി​രു​ന്നു. മ​ന്ത്രി ദൂ​രെ​നി​ന്ന് പ്ര​വാ​സി​ക​ളെ കൈ​വീ​ശി കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.
More in Latest News :