+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​മാ​യി ഡ​ല്‍​ഹി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ട്രെ​യി​ൻ എ​ത്തി​യ​ത്.
ഡ​ല്‍​ഹി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​മാ​യി ഡ​ല്‍​ഹി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ട്രെ​യി​ൻ എ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​നി​ട​യി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന ആ​ദ്യ ട്രെ​യി​നാ​ണി​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കോ​ഴി​ക്കോ​ടെ​ത്തി​യ ട്രെ​യി​ൻ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ ഇ​വി​ടെ ഇ​റ​ക്കി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30-ന് ​എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ട്രെ​യി​ൻ ഇ​വി​ടെ നാ​നൂ​റി​ന​ടു​ത്ത് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി. ഇ​തി​നു ശേ​ഷം ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു.

കോ​ഴി​ക്കോ​ട്ട് ഇ​റ​ങ്ങി​യ ആ​റു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​രു​ന്നു. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന്യൂ ​ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 11.25-ന് ​യാ​ത്ര ആ​രം​ഭി​ച്ച ട്രെ​യി​നി​ന് കോ​ട്ട, വ​ഡോ​ദ​ര, പ​ന്‍​വേ​ല്‍, മ​ഡ്ഗാ​വ്, മം​ഗ​ളൂ​രു, കോ ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ്‌​റ്റോ​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :