കോഴിക്കോട്: ഫേസ്ബുക്കിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സ്ക്രീൻ ഷോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ എംഎൽഎ. താൻ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് തന്റെ പേരിൽ പ്രചരിക്കുന്നത്. ഇത് സൈബർ സഖാക്കളുടെ പ്രവൃത്തിയാണെന്നും സതീശൻ ആരോപിച്ചു.
ഇത് സൈബർ അക്രമമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ താൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. ശക്തമായ ആശയവും വസ്തുതകളുമായാണ് താൻ സംസാരിക്കാറുള്ളത് എന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.