+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ആ​ഗോ​ള മ​ര​ണ​സം​ഖ്യ മൂ​ന്നു ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷം ക​ട​ന്നു. പു​തു​താ​യി 2,605 പേ​ർ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ഇ​തു​വ​രെ മ​ര​ണ​സം​ഖ്യ 300,370 ആ​യി. 1,684,
കോ​വി​ഡ്: ആ​ഗോ​ള മ​ര​ണ​സം​ഖ്യ മൂ​ന്നു ല​ക്ഷം ക​ട​ന്നു
വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷം ക​ട​ന്നു. പു​തു​താ​യി 2,605 പേ​ർ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ഇ​തു​വ​രെ മ​ര​ണ​സം​ഖ്യ 300,370 ആ​യി. 1,684,177 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. 24.97 ല​ക്ഷ​ത്തോ​ളം പേ​ര്‍ നി​ല​വി​ല്‍ രോ​ഗി​ക​ളാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​ല്‍ 45,879 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

യു​എ​സി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഏ​റ്റ​വു​മ​ധി​കം പേ​ർ മ​രി​ച്ച​ത്. 85,524 പേ​ർ‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ര​ണ്ടാ​മ​തു​ള്ള യു​കെ​യി​ൽ 33,614 പേ​രും ഇ​റ്റ​ലി​യി​ൽ 31,368 പേ​രും മ​രി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം യു​എ​സി​ൽ മാ​ത്രം 15 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ലോ​ക​ത്ത് ര​ണ്ടാ​മ​ത് നി​ൽ​ക്കു​ന്ന സ്പെ​യി​നി​ൽ 2,72,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 27,321 പേ​ർ​ക്ക് മ​ര​ണ​വും സം​ഭ​വി​ച്ചു.

യു​എ​സും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ റ​ഷ്യ​യി​ല്‍ കേ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും വ​ള​രെ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തോ​ടു കൂ​ടി റ​ഷ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി. ഇ​ന്നി​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള മൂ​ന്നാ​മ​ത്തെ രാ​ജ്യം റ​ഷ്യ​യാ​ണ്. ഇ​തു​വ​രെ 252,245 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​കെ 2,305 പേ​ർ മ​രി​ച്ചു.

രാ​ജ്യ​ങ്ങ​ള്‍, കേ​സു​ക​ൾ, മ​ര​ണം എ​ന്നീ ക്ര​മ​ത്തി​ല്‍

അ​മേ​രി​ക്ക- 14.37ല​ക്ഷം, 85,524
സ്‌​പെ​യി​ന്‍- 2.72ല​ക്ഷം, 27,321
റ​ഷ്യ- 2.52 ല​ക്ഷം, 2,305
യു​കെ- 2.33 ല​ക്ഷം, 33,614
ഇ​റ്റ​ലി- 2.23 ല​ക്ഷം, 31,368
ബ്ര​സീ​ൽ- 1.96 ല​ക്ഷം, 13,551
ഫ്രാ​ൻ​സ്- 1.78 ല​ക്ഷം, 27,074
ജ​ർ​മ​നി- 1.74ല​ക്ഷം, 7,868
തു​ർ​ക്കി- 1.43ല​ക്ഷം, 3,952
ഇ​റാ​ൻ- 1.14ല​ക്ഷം, 6,854
ചൈ​ന- 82,929, 4,633
ഇ​ന്ത്യ- 81,705, 2,644
More in Latest News :