പൂഞ്ഞാർ: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കാർഷകർക്കു അവരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുവാൻ ഓണ്‍ലൈൻ കാർഷിക വിപണി ആരംഭിച്ച് പി.സി. ജോർജ് എംഎൽഎ. പൂഞ്ഞാർ കാർഷിക വിപണി എന്ന പേരിൽ ആരംഭിച്ചിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ആധുനിക വിപണനത്തിന്റെ സാധ്യതകൾക്ക് തന്റെ മണ്ഡലമായ പൂഞ്ഞാറിൽ പി.സി. ജോർജ് തുടക്കം കുറിക്കുന്നത്.
കേരളത്തിൽ ആദ്യമായാണ് ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു സംരംഭം ആരംഭിക്കുന്നതെന്ന് പി.സി. ജോർജ് പറഞ്ഞു. നിയോജകമണ്ഡലത്തിലെ ഒന്‍പത് പഞ്ചയാത്തിലെയും ഒരു നഗരസഭയിലെയും കർഷകരെ അണിനിരത്തി അവർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണനം വീടുകളിലിരുന്നു തന്നെ ചെയ്യാവുന്ന സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംരംഭത്തിന്റെ ഭാഗമായി കൃഷിവകുപ്പുമായി ചേർന്നു പഞ്ചായത്തുതല മാർക്കറ്റുകൾ ശക്തിപ്പെടുത്തുക, കൂടുതലായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പ്രാഥമിക സഹകരണ സംഘങ്ങളുമായി സഹകരിച്ചു കർഷകർക്ക് കൃഷിക്കാവശ്യമായ വായ്പകൾ നൽകുക, വിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക, കർഷകർക്ക് ന്യായവിലക്ക് വിത്തും, വളവും ലഭ്യമാക്കുക എന്നിങ്ങനെ ബൃഹത്ത് പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഒരു മാസത്തിനകം വിപണനം തുടങ്ങുവാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും, നിയോജകമണ്ഡലത്തിലെ മുഴുവൻ ആളുകളും പൂഞ്ഞാർ കർഷിക വിപണി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളാകണമെന്നും പി.സി. ജോർജ് എംഎൽഎ ആവശ്യപ്പെട്ടു.