തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ എടുക്കുന്ന പല തീരുമാനങ്ങളും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാണുന്പോൾ തോന്നുന്നതെന്നു മുഖ്യമന്ത്രി പരിഹസിച്ചു.
അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്. ചിലകാര്യങ്ങൾ പറയുന്നതിന് മുൻപ്, അത് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രിയാണെന്നത് വസ്തുതതയാണ്. എന്നാൽ കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടിൽനിന്ന് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ മുൻകൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലേക്ക് ഇപ്പോൾ വിമാനങ്ങൾ വരുന്നുണ്ടല്ലോ. ഇനി വരാനുമുണ്ട്. അതെല്ലാം മുൻകൂട്ടി അറിയാൻ ബാധ്യതപ്പെട്ടയാളാണല്ലോ അദ്ദേഹം. സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടേ. എന്തും വിളിച്ചുപറയലാണോ. അതിലപ്പുറം ഇപ്പോൾ പോകുന്നില്ല. അത് പറയാനുള്ള വേദിയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.