കോഴിക്കോട്: കോഴിക്കോട്ടെ ബേപ്പൂർ, വേങ്ങേരി ഗോഡൗണുകൾ സപ്ലൈകോ ഏറ്റെടുത്തു. കോവിഡ് കാലത്ത് ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ബേപ്പൂർ സിഡിഎ ഗോഡൗണ്‍, വേങ്ങേരി കാർഷിക വിപണന സംഭരണ കേന്ദ്രത്തിനു കീഴിലെ ഗോഡൗണ്‍ എന്നിവയാണ് സപ്ലൈകോ ഏറ്റെടുത്ത് ഭക്ഷ്യസംഭരണ വിതരണം ആരംഭിച്ചത്. ജില്ലാ കളക്ടറാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് നിലവിലുള്ള ഗോഡൗണുകൾ അപര്യാപ്തമായതിനാലാണ് പുതിയവ ഏറ്റെടുത്തത്.
വെള്ളയിലെ അശാസ്ത്രീയരീതിയിലുള്ള ഗോഡൗണിലാണ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള 213 റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നത്. ഇവിടെയുളള തൊഴിലാളികളുടെ എതിർപ്പാണ് പുതിയ ഗോഡൗണുകൾ ഏറ്റെടുക്കാൻ തടസമായിരുന്നത്. വേങ്ങേരിയിലെയും ബേപ്പൂരിലേയും ഗോഡൗണുകൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പോലീസ് സംരക്ഷണയിലാണ് ഗോഡൗണുകൾ ഏറ്റെടുത്തത്.
സിറ്റി റേഷനിംഗ് ഓഫീസ് സൗത്തിനു കീഴിലുള്ള 88 റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് ബേപ്പൂരുളള ഗോഡൗണും കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി വേങ്ങേരിയിലുള്ള ഗോഡൗണും ഉപയോഗിക്കും.