+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷ​മു​ണ്ടാ​കും, കോ​വി​ഡി​നൊ​പ്പം പ്ര​ള​യ​വും; ഗു​രു​ത​ര വെ​ല്ലു​വി​ളി

തി​രു​വ​ന​ന്ത​പു​രം: വ​രും മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ള​യം സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്ന
ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷ​മു​ണ്ടാ​കും, കോ​വി​ഡി​നൊ​പ്പം പ്ര​ള​യ​വും; ഗു​രു​ത​ര വെ​ല്ലു​വി​ളി
തി​രു​വ​ന​ന്ത​പു​രം: വ​രും മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ള​യം സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പെ​ന്നും ഇ​ത് സം​സ്ഥാ​ന​ത്തി​ന് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​വ​ർ​ഷം സാ​ധാ​ര​ണ നി​ല​യി​ൽ ക​വി​ഞ്ഞ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ സൂ​ചി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റി​ൽ അ​തി​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ത് സം​സ്ഥാ​ന​ത്തി​ന് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് മു​ന്നി​ൽ ക​ണ്ട് അ​ടി​യ​ന്ത​ര ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തെ​പോ​ലെ ഒ​ന്നി​ച്ചു പാ​ർ​പ്പി​ക്കാ​നാ​വി​ല്ല. നാ​ലു ത​ര​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ടി​വ​രും. പൊ​തു​വാ​യ കെ​ട്ടി​ടം, പ്രാ​യം കൂ​ടി​യ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും പ്ര​ത്യേ​ക കെ​ട്ടി​ടം. കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക കെ​ട്ടി​ടം, ക്വാ​റ​ന്റൈനി​ലു​ള്ള​വ​ർ​ക്ക് മ​റ്റൊ​രു കെ​ട്ടി​ടം. 25000 കെ​ട്ടി​ട​ങ്ങ​ൾ ക്വാ​റ​ന്റൈ​ൻ ചെ​യ്യു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി. ര​ണ്ട​ര ല​ക്ഷം ശു​ചി​മു​റി​ക​ൾ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഏ​ത് മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ട​ണം. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ചാ​ലു​ക​ളി​ലും എ​ക്ക​ലും മ​റ്റും നീ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​ക്കും. വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :