+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം സ്വീ​ക​രി​ച്ച് കേ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കൂ; ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് മ​ല്യ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നാ​യി പ​റ്റി​ച്ചെ​ടു​ത്ത കോ​ടി​ക്ക​ണ​ക്കി​ന് പ​ണം തി​രി​കെ ന​ല്‍​കു​വാ​ന്‍ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​
പ​ണം സ്വീ​ക​രി​ച്ച് കേ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കൂ; ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് മ​ല്യ
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നാ​യി പ​റ്റി​ച്ചെ​ടു​ത്ത കോ​ടി​ക്ക​ണ​ക്കി​ന് പ​ണം തി​രി​കെ ന​ല്‍​കു​വാ​ന്‍ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച് വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ. കോ​വി​ഡ് റി​ലീ​സ് ഫ​ണ്ടാ​യി 20 ല​ക്ഷം കോ​ടി രൂ​പ അ​നു​വ​ദി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​ണ് മ​ല്യ ത​ന്‍റെ ആ​വ​ശ്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

"കോ​വി​ഡ് 19 ദു​രി​താ​ശ്വാ​സ പാ​ക്കേ​ജി​ന് സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. ആ​വ​ശ്യ​മു​ള്ള ക​റ​ന്‍​സി അ​വ​ര്‍​ക്ക് അ​ച്ച​ടി​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ബാ​ങ്ക് വാ​യ്പ​ക​ളു​ടെ 100 ശ​ത​മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന എ​ന്നെ​പ്പോ​ലെ​യു​ള്ള ഒ​രു ചെ​റി​യ സം​ഭാ​വ​ക​നെ അ​വ​ഗ​ണി​ക്ക​ണോ?. എ​ന്‍റെ പ​ണം സ്വീ​ക​രി​ച്ച് കേ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കൂ'. മ​ല്യ കു​റി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നാ​യി 9,000 കോ​ടി രൂ​പ ക​ട​മെ​ടു​ത്തു മു​ങ്ങി​യ വ്യ​വ​സാ​യി​യാ​ണ് വി​ജ​യ് മ​ല്യ. ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ എ​ന്നീ കേ​സു​ക​ളാ​ണ് മ​ല്യ​ക്കെ​തി​രെ നി​ല​നി​ല്‍​ക്കു​ന്ന​ത്.
More in Latest News :