+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 134 കോ​വി​ഡ് മ​ര​ണം; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 78,000 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് 19 മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 134 പേ​ർ മ​രി​ച്ചു. 3,722 പേ​ർ​ക്ക്
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 134 കോ​വി​ഡ് മ​ര​ണം; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 78,000 ക​ട​ന്നു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് 19 മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 134 പേ​ർ മ​രി​ച്ചു. 3,722 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് 19 കേ​സു​ക​ളു​ടെ എ​ണ്ണം 78,003 ആ​യി ഉ​യ​ർ​ന്നു. ഇ​വ​രി​ൽ 49,219 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 2,549 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​രി​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ട്. 33 ശ​ത​മാ​നം പേ​ർ രോ​ഗ​മു​ക്ത​രാ​കു​ന്ന​വെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ഗു​ജ​റാ​ത്തി​ൽ​നി​ന്നു​മു​ള്ള ക​ണ​ക്കു​ക​ളാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ൽ​ല​ക്ഷം ക​ഴി​ഞ്ഞു. ഇ​വി​ടെ മ​ര​ണ​സം​ഖ്യ​യും ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 25,922 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 975 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 5,547 പേ​ർ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

ഗു​ജ​റാ​ത്തി​ൽ 9,267 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 566 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. 3,562 പേ​ർ​ക്ക് സം​സ്ഥാ​ന​ത്ത് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ 2,290 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 207 പേ​ർ​ക്ക് ഇ​വി​ടെ ജീ​വ​ഹാ​നി സം​ഭ​വി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലും കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. 4,173 പേ​ർ​ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 232 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ൽ മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ 7,998 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 106 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലും നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 121 പേ​രാ​ണ് രാ​ജ​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
More in Latest News :