+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​രു​വി​ട്ട് ട്രോ​ളു​ക​ൾ; ഉ​സ്മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഖ​ത്ത​ർ പ്ര​വാ​സി​യും ഇ​ൻ​കാ​സ് സം​ഘ​ട​ന നേ​താ​വു​മാ​യ കെ.കെ. ഉ​സ്മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​രു​വി​ട്ട് ട്രോ​ളു​ക​ൾ; ഉ​സ്മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഖ​ത്ത​ർ പ്ര​വാ​സി​യും ഇ​ൻ​കാ​സ് സം​ഘ​ട​ന നേ​താ​വു​മാ​യ കെ.കെ. ഉ​സ്മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​നി​ക്കെ​തി​രെ​യു​ള്ള ട്രോ​ളു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഉ​സ്മാ​ൻ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളെ വി​ളി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം പു​റ​ത്തു വ​ന്ന​തി​നു​ശേ​ഷം ഉ​സ്മാ​നെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ൽ നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രാ​തി.

ഖ​ത്ത​റി​ലെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സി​ന്‍റെ സ്ഥാ​പ​ക നേ​താ​വാ​യ ഉ​സ്മാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ൽ ജോ​ലി​ചെ​യ്യു​ന്ന​യാ​ളാ​ണ്. ത​ന്നെ ര​മേ​ശ് ചെ​ന്നി​ത്ത​ല ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഉ​സ്മാ​ൻ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ​നി​ന്നു നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്കു പു​റ​പ്പെ​ട്ട ആ​ദ്യ വി​മാ​ന​ത്തി​ൽ ഉ​സ്മാ​ൻ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഗ​ർ​ഭി​ണി​യാ​യ മ​ക​ളും എ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :