+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​വി പ​ര​മ്പ​ര​ക​ൾ​ക്ക് ജീ​വ​ൻ​വ​യ്ക്കു​ന്നു; ജൂ​ൺ അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ മൂ​ലം നി​ന്നു​പോ​യ ടി​വി പ​ര​മ്പ​ര​ക​ൾ​ക്ക് ജീ​വ​ൻ​വ​യ്ക്കു​ന്നു. പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ടി​വി പ​ര​മ്പ​ര​ക​ളു​ടെ ചി​ത്രീ​ക​ര​ണം ജൂ​ൺ അ​വ​സാ​നം ആ​രം​ഭി​ച്ചേ​ക്കും. കോ​
ടി​വി പ​ര​മ്പ​ര​ക​ൾ​ക്ക് ജീ​വ​ൻ​വ​യ്ക്കു​ന്നു; ജൂ​ൺ അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചേ​ക്കും
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ മൂ​ലം നി​ന്നു​പോ​യ ടി​വി പ​ര​മ്പ​ര​ക​ൾ​ക്ക് ജീ​വ​ൻ​വ​യ്ക്കു​ന്നു. പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ടി​വി പ​ര​മ്പ​ര​ക​ളു​ടെ ചി​ത്രീ​ക​ര​ണം ജൂ​ൺ അ​വ​സാ​നം ആ​രം​ഭി​ച്ചേ​ക്കും. കോ​ൻ ബ​നേ​ഗ കോ​ർ​പ​തി പോ​ലു​ള്ള ചി​ല പ​ര​മ്പ​ര​ക​ൾ ചു​രു​ക്കം ആ​ളു​ക​ളു​മാ​യി ചി​ത്രീ​ക​ര​ണം ഉ​ട​ൻ തു​ട​ങ്ങി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

സ​ർ​ക്കാ​ർ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ച്ച് മാ​ത്ര​മേ പ​രി​പാ​ടി​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യൂ. ചി​ത്രീ​ക​രി​ക്കു​ന്ന സെ​റ്റി​ൽ എ​ല്ലാ​വ​രും മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​ളെ നി​യോ​ഗി​ക്ക​ണം.

കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ന​ക്കാ​ർ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ചാ​ന​ൽ പ്രൊ​ഡ്യൂ​സ​ർ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സെ​റ്റി​ൽ നേ​ര​ത്തെ ഉ​ള്ള​തി​ന്‍റെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സെ​റ്റി​ൽ ആം​ബു​ല​ൻ​സ് ത​യാ​റാ​ക്കി നി​ർ​ത്ത​ണം തു​ട​ങ്ങി​യ​വ​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ.
More in Latest News :