+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​പ്പാ​നി​ൽ സു​മോ ഗു​സ്തി​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ യു​വ സു​മോ ഗു​സ്തി​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ജ​പ്പാ​ൻ സു​മോ അ​സോ​സി​യേ​ഷ​ൻ (ജെ​എ​സ്എ) അം​ഗ​മാ​യ ഷോ​ബു​ഷി എ​ന്ന് വി​ളി​ക്കു​ന്ന കി​യോ​താ​ക സു​യി​താ​കെ (28) ആ​ണ് മ
ജ​പ്പാ​നി​ൽ സു​മോ ഗു​സ്തി​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ടോ​ക്കി​യോ: ജ​പ്പാ​നി​ൽ യു​വ സു​മോ ഗു​സ്തി​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ജ​പ്പാ​ൻ സു​മോ അ​സോ​സി​യേ​ഷ​ൻ (ജെ​എ​സ്എ) അം​ഗ​മാ​യ ഷോ​ബു​ഷി എ​ന്ന് വി​ളി​ക്കു​ന്ന കി​യോ​താ​ക സു​യി​താ​കെ (28) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച ആ​ദ്യ സു​മോ​ഗു​സ്തി​ക്കാ​ര​നാ​യി​രു​ന്നു ഷോ​ബു​ഷി. ഏ​പ്രി​ൽ 10 ന് ​ആ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് ദി​വ​സ​മാ​യി ഐ​സി​യു​വി​ലാ​യി​രു​ന്നു. അ​ഞ്ച് സു​മോ​ഗു​സ്തി​ക്കാ​ർക്ക് ​കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ഴി​ഞ്ഞ മാ​സം ജെ​എ​സ്എ അ​റി​യി​ച്ചി​രു​ന്നു.

ഏ​പ്രി​ൽ നാ​ല് ആ​ണ് ഷോ​ബു​ഷി​ക്ക് പ​നി ബാ​ധി​ച്ച​ത്. എ​ട്ടാം തീ​യ​തി ടോ​ക്കി​യോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്തം ഛർ​ദി​ച്ചു. ഇ​തോ​ടെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി. 10 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​മ്പ​ത് ദി​വ​സം മു​മ്പാ​ണ് ഐ​സി​യു​വി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്.
More in Latest News :