+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​യ് 19 മു​ത​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സി​ന് എ​യ​ർ ഇ​ന്ത്യ; ആ​ദ്യ​ഘ​ട്ട ഷെ​ഡ്യൂ​ൾ ത​യാ​ർ

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. വ​ന്ദേ​ഭാ​ര​ത് പ​ദ്ധ​തി​
മേ​യ് 19 മു​ത​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സി​ന് എ​യ​ർ ഇ​ന്ത്യ; ആ​ദ്യ​ഘ​ട്ട ഷെ​ഡ്യൂ​ൾ ത​യാ​ർ
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. വ​ന്ദേ​ഭാ​ര​ത് പ​ദ്ധ​തി​യി​ലൂ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ.

മേ​യ് 19 മു​ത​ൽ ജൂ​ണ്‍ ര​ണ്ട് വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട സ​ർ​വീ​സി​ന്‍റെ ഷെ​ഡ്യൂ​ൾ ത​യാ​റാ​യി. ഡ​ൽ​ഹി​യി​ൽ​നി​ന്ന് കൊ​ച്ചി, മും​ബൈ, ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, അ​മൃ​ത്സ​ർ, ജ​യ്പു​ർ, ഗ​യ, വി​ജ​യ​വാ​ഡ, ല​ക്നോ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വീ​സു​ണ്ടാ​കും.

മും​ബൈ​യി​ൽ​നി​ന്ന് വി​ശാ​ഖ​പ​ട്ട​ണം, കൊ​ച്ചി, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കൊ​ച്ചി​യി​ൽ​നി​ന്നും സ​ർ​വീ​സു​ക​ളു​ണ്ട്. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
More in Latest News :