സാൻഫ്രാൻസിസ്കോ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിയ ഓഫീസുകള്‍ സെപ്റ്റംബറിനു മുന്‍പേ തുറക്കില്ലെന്ന് ട്വിറ്റര്‍. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു. അതിനനുസരിച്ച് സ്ഥാപനത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളില്‍ ഒന്നാണ്. ഈ നയം മുൻപോട്ടും തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഈ രീതിയില്‍ ജോലി ചെയ്യാനാകുമെന്ന് ഞങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ഞങ്ങളുടെ ജീവനക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഞങ്ങൾ നടപ്പിലാക്കുമെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.
ഓഫീസുകള്‍ സെപ്റ്റംബറിനു മുന്നേ തുറക്കില്ല. വീണ്ടും തുറക്കുന്നത് ശ്രദ്ധയോടെയായിരിക്കും. എന്നാൽ നിലവിലെ രീതിയിലായിരിക്കില്ല ഓഫീസുകൾ തുറക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാട്ടി.