ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി നിരീക്ഷകരെ അയക്കാൻ കേന്ദ്ര സർക്കാർ. ഗുജറാത്ത്, തെലുങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിരീക്ഷകരെ അയയ്ക്കുന്നത്. നാല് സംഘങ്ങളെയാണ് അയയ്ക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
അഡീണൽ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സംസ്ഥാനങ്ങൾ സന്ദർശിക്കുക. സൂററ്റ്, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തുന്നത്. ഈ നഗരങ്ങളിൽ കൊറോണ വൈറസ് വ്യാപനം ഗുരുതരമാണ്.
നേരത്തെ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അറ് സംഘങ്ങളെ കേന്ദ്രം നിയോഗിച്ചിരുന്നു. ഇതിന് പുറമെയാണ് നാല് സംഘങ്ങളേക്കൂടി നിയോഗിച്ചിരിക്കുന്നത്.