+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നി​ര്‍​ത്തി​വ​ച്ച സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പു​ന​രാ​രം​ഭിക്കും. 22 ന് ​വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധ്യ​
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍
തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നി​ര്‍​ത്തി​വ​ച്ച സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പു​ന​രാ​രം​ഭിക്കും. 22 ന് ​വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രീ​ക്ഷ മോ​ണി​റ്റ​റിം​ഗ് സ​മി​തിയാണ് ഇതുസംബന്ധിച്ച് തീ​രു​മാ​നമെടുത്തത്. പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ പ​രി​യാ​പ്ത​മാ​യ പ​രീ​ക്ഷാ ക​ല​ണ്ട​റി​ന് സ​മി​തി രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​തി​നു ശേ​ഷം പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഉ​ത്ത​ര​വു​ക​ള്‍​ക്ക് അ​നു​സൃ​ത​മാ​യി മാ​ത്ര​മേ പ​രീ​ക്ഷാ​ത്തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു. മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും ക​ഴി​ഞ്ഞ​യു​ട​ന്‍​ത​ന്നെ സ​മ​യ​ബ​ന്ധി​ത​മാ​യി മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കു​ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും ക​മ്മി​റ്റി രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​തി​നു ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പ് നി​ഷ്ക​ര്‍​ഷി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക​യെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
More in Latest News :