തിരുവനന്തപുരം: കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മരുന്നുകള്‍ ലഭ്യമാക്കാനുളള നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇതിന് പരിഹാരം കാണുകയാണ്. വരുമാന നഷ്ടപ്പെട്ട നിര്‍ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവച്ച മറ്റു രോഗികള്‍, അര്‍ബുദ രോഗബാധിതര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്‍സുലിന്‍ പോലുളള മറ്റു പ്രധാനപ്പെട്ട മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വഴി ലഭിക്കാന്‍ കാലതാമസം വരുന്നുണ്ടെങ്കില്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.