ബറോഡ: രാജ്യത്ത് വീണ്ടും സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ബറോഡയിലാണ് മുന്ന് സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചത്. എടിഎം കൗണ്ടറിൽ നിന്നും പണമെടുക്കാൻ ഇവർ പോയിരുന്നു. ഇവിടെ നിന്നുമാകാം വൈറസ് പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പട്ട 28 പേരെ നിരീക്ഷണത്തിലാക്കി.
അതേസമയം, ഗുജറാത്തിൽ 2,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 217 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഒൻപത് പേർ ഇവിടെ മരിച്ചു.
അതേസമയം, ഗുജറാത്തിൽ 2,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 217 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഒൻപത് പേർ ഇവിടെ മരിച്ചു.