+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അണുനാശിനി കുത്തിവച്ചാൽ കോവിഡിനെ നശിപ്പിക്കാമെന്ന് ട്രം​പ്; പരിഹാസവും അമ്പരപ്പും

വാഷിംഗ്ടൺ ഡിസി: സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് കൊ​റോ​ണ വൈ​റ​സി​നെ വേ​ഗ​ത്തി​ല്‍ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ കോ​വി​ഡ് ബാ​ധി​ത​രു
അണുനാശിനി കുത്തിവച്ചാൽ കോവിഡിനെ നശിപ്പിക്കാമെന്ന് ട്രം​പ്; പരിഹാസവും അമ്പരപ്പും
വാഷിംഗ്ടൺ ഡിസി: സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് കൊ​റോ​ണ വൈ​റ​സി​നെ വേ​ഗ​ത്തി​ല്‍ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ശ​രീ​ര​ത്തി​ല്‍ അ​ണു​നാ​ശി​നി കു​ത്തി​വ​ച്ചാ​ല്‍ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ് ഡോണ​ള്‍​ഡ് ട്രം​പ്.

വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ട്രം​പി​ന്‍റെ ഈ ​പ്ര​സ്താ​വ​ന വ​ലി​യ പ​രി​ഹാ​സ​ങ്ങ​ള്‍​ക്കാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് കൊ​റോ​ണ വൈ​റ​സി​നെ വേ​ഗ​ത്തി​ല്‍ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് യു​എ​സ് ഹോം ​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഉ​പ​ദേ​ഷ്ടാ​വ് വി​ല്യം ബ്ര​യാ​ന്‍ പ​റ​ഞ്ഞു. ഇ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന.

വീ​ര്യ​മേ​റി​യ പ്ര​കാ​ശ​ര​ശ്മി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലേ എ​ന്ന കാ​ര്യം പ​രീ​ക്ഷി​ക്ക​ണം. അ​ള്‍​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ളോ അ​തി​ശ​ക്ത​മാ​യ പ്ര​കാ​ശ​ര​ശ്മി​ക​ളോ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ര്യ​ത്തോ​ടെ ക​ട​ത്തി​വി​ട്ടാ​ല്‍ മ​തി​യാ​കും.

ത്വ​ക്കി​ലൂ​ടെ​യോ മ​റ്റേ​തെ​ങ്കി​ലും വ​ഴി​യി​ലൂ​ടെ​യോ പ്ര​കാ​ശ കി​ര​ണ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ ക​ട​ത്തി ശ​രീ​ര​ത്തി​നു​ള്ളി​ലെ വൈ​റ​സു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള പ​രീ​ക്ഷ​ണം ഗ​വേ​ഷ​ക​ര്‍ ന​ട​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെന്നും ട്രംപ് പറഞ്ഞു.

കൊ​റോ​ണ വൈ​റ​സ് പ്ര​വേ​ശി​ക്കു​ന്ന​തും പെ​രു​കു​ന്ന​തും ശ്വാ​സ​കോ​ശ​ത്തി​ലാ​ണെ​ന്ന് ന​മു​ക്ക​റി​യാം, ഓ​രോ​നി​മി​ഷ​വും വൃ​ത്തി​ക്കാ​യാ​ക്കാ​ന്‍ ന​മ്മ​ള്‍ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ അ​ണു​നാ​ശി​നി കു​ത്തി​വച്ചാ​ല്‍ ശ്വാ​സ​കോ​ശ​വും വൃ​ത്തി​യാ​കി​ല്ലേ‍ ?. ഇ​ത് പ​രീ​ക്ഷി​ക്കു​ന്ന​ത് ര​സ​ക​ര​മാ​യി​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
More in Latest News :