+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്നു ചി​കി​ത്സ തേ​ടി​യാ​ൽ കോ​വി​ഡും പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 ഹോ‌​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഏ​ത് രോ​ഗ​ത്തി​നു ചി​കി​ത്സ​ തേ​ടി​യാ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല
സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്നു ചി​കി​ത്സ തേ​ടി​യാ​ൽ കോ​വി​ഡും പ​രി​ശോ​ധി​ക്കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 ഹോ‌​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഏ​ത് രോ​ഗ​ത്തി​നു ചി​കി​ത്സ​ തേ​ടി​യാ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രി​ലും വൈ​റ​സ് ബാ​ധ​യു​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഹോ​ട്ട്സ്പോ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത സം​സ്ഥാ​ന​ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സാ​മൂ​ഹി​ക വ്യാ​പ​ന സാ​ധ്യ​ത സ​ർ​ക്കാ​ർ ത​ള്ളി​ക്ക​ള​യു​ന്നു​ണ്ടെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ഇ​തി​നാ​യാ​ണ് ഈ ​മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ചി​കി​ത്സ തേ​ടു​ന്ന എ​ല്ലാ രോ​ഗി​ക​ളേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് എ​ത്തു​ന്ന​വ​രേ​യും പ​രി​ശോ​ധി​ക്കും.

വി​ദേ​ശ​ത്തു നി​ന്ന് എ​ത്തു​ന്ന എ​ല്ലാ​വ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​ര്‍​ത്തി​ക​ള്‍ വ​ഴി കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​വ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.
More in Latest News :