+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ണ്ട​ക്ക​യ​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ലോ​റി ഡ്രൈ​വ​ർ ആ​റ്റി​ൽ ചാ​ടി

മു​ണ്ട​ക്ക​യം: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ നി​ന്നും വ​ന്ന മിനിലോ​റി​യി​ലെ ഡ്രൈ​വ​ർ ആ​റ്റി​ൽ ചാ​ടി. ക​ഴി​ഞ്ഞ രാ​ത്രി 11.30 ഓ​ടെ ഇ​ടു​ക്കി​കോ​ട്ട​യം ജി
മു​ണ്ട​ക്ക​യ​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ലോ​റി ഡ്രൈ​വ​ർ ആ​റ്റി​ൽ ചാ​ടി
മു​ണ്ട​ക്ക​യം: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ നി​ന്നും വ​ന്ന മിനിലോ​റി​യി​ലെ ഡ്രൈ​വ​ർ ആ​റ്റി​ൽ ചാ​ടി. ക​ഴി​ഞ്ഞ രാ​ത്രി 11.30 ഓ​ടെ ഇ​ടു​ക്കി-​കോ​ട്ട​യം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​ല്ലേ​പാ​ല​ത്തി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യിൽ ഇ​ടു​ക്കി ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ത്രി പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന മിനിലോ​റി പോ​ലീ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി.

കു​മ​ളി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് വി​ശ​ദ​മാ​യി വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ തു​നി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ർ പോ​ലീ​സി​നെ വെ​ട്ടി​ച്ച് പാ​ല​ത്തി​ൽ നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ലെ​ല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പാ​ല​ത്തി​ൽ നി​ന്നും ഇ​യാ​ൾ താ​ഴെ​യു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്കാ​ണ് വീ​ണ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഡ്രൈ​വ​ർ ര​ക്ഷ​പെ​ട്ട​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ മിനിലോ​റി​യി​ൽ നി​ന്നും 400 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

ലോ​റി മു​ണ്ട​ക്ക​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തി​രു​വ​ല്ല ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മു​ങ്ങി​യ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന​യ​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം സി​എ​സ്ഐ പ​ള്ളി​യി​ൽ എ​ത്തി ഒ​രാ​ൾ ക​പ്യാ​രോ​ട് വെ​ള്ളം ചോ​ദി​ച്ചു​വെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് ര​ക്ഷ​പെ​ട്ട ഡ്രൈ​വ​റാ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
More in Latest News :