+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് രജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി സൗ​ദി

റി​യാ​ദ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കു രജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി സൗ​ദി അ​റേ​ബ്യ. ഔ​ദ (മ​ട​ക്കം) എ​ന്ന പേ​രി​ലു​ള്ള റ​ജി​സ്ട്രേ​ഷ​ൻ പോ
നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് രജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി സൗ​ദി
റി​യാ​ദ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കു രജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി സൗ​ദി അ​റേ​ബ്യ. ഔ​ദ (മ​ട​ക്കം) എ​ന്ന പേ​രി​ലു​ള്ള റ​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ൽ റീ​എ​ൻ​ട്രി വീ​സ, ഫൈ​ന​ൽ എ​ക്സി​റ്റ് എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സൗ​ദി പ്ര​ത്യേ​ക ഫ്ളൈ​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് യാ​ത്ര ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. രാ​ജ്യം കോ​വി​ഡ് മു​ക്ത​മാ​കു​ന്ന​തോ​ടെ തി​രി​ച്ചു​വ​രാ​നും ക​ഴി​യു​മെ​ന്നും സൗ​ദി അ​റി​യി​ച്ചു.

അ​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ചു പേ​ർ​കൂ​ടി സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി. ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ​കൂ​ടി മ​രി​ച്ച​തോ​ടെ സൗ​ദി​യി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 11 ആ​യി. 12,772 രോ​ഗ​ബാ​ധി​ത​രു​ള്ള സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം 1,141 പേ​ർ​ക്കു വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച മ​രി​ച്ച അ​ഞ്ച് പേ​രും മ​ക്ക​യി​ൽ​നി​ന്നു​ള്ള വി​ദേ​ശ പൗ​ര​ന്മാ​രാ​ണ്. ഇ​വ​രെ​ല്ലാം ത​ന്നെ അ​മ്പ​തി​നും എ​ഴു​പ​ത്തി​യാ​റി​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഇ​തു​വ​രെ രാ​ജ്യ​ത്ത് 1,812 പേ​രു​ടെ രോ​ഗം പൂ​ർ​ണ​മാ​യും സു​ഖ​മാ​യി. 10,844 കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളാ​ണ് വി​വി​ധ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 82 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ് എ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു.
More in Latest News :