മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ഭവന നിർമ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 കാരനായ മന്ത്രിയെ താനെയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് 15 ദിവസമായി മന്ത്രി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 13 ന് മുമ്പ് നടത്തിയ പരിശോധനയിൽ മന്ത്രി നെഗറ്റീവ് ആയിരുന്നു. എൻസിപി നേതാവു കൂടിയായ ജിതേന്ദ്ര താനെ മുബ്ര-കാൽവ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ്.