മുംബൈ: ഇന്ത്യയുടെ കൊറോണ വൈറസ് വ്യാപന കേന്ദ്രമായി മുംബൈ മാറുന്നു. വ്യാഴാഴ്ച മുംബൈയിൽ 552 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ കൊറോണ രോഗികളുടെ എണ്ണം 4,025 ആയി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മാത്രം 25 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ധാരാവിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 214 ആയി ഉയർന്നു. ധാരാവിയിൽ ഇതുവരെ കോവിഡ് ബാധിച്ച് 13 പേരാണ് മരിച്ചത്.
മഹാരാഷ്ട്രയിൽ മുംബൈ ഉൾപ്പെടെ ഇന്ന് 778 പേർക്ക് കൊറോണ വൈറസ് രോഗം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗികൾ 6427 ആയി. 14 പേരാണ് വ്യാഴാഴ്ച കോവിഡ് ബാധച്ച് മരിച്ചത്. മരണസംഖ്യയും ഇതോടെ ഉയർന്നു. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് 283 പേരാണ് മരിച്ചത്.
രാജ്യത്ത് വ്യാഴാഴ്ച 24 മണിക്കൂറിനിടെ 1,409 പോസിറ്റീവ് കേസുകളും 34 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 21,797 ആയി. മരണ സംഖ്യ 686 ആയി ഉയർന്നു.