തൃശൂർ: തമിഴ്നാട്-കേരള അതിർത്തി പ്രദേശമായ മലക്കപ്പാറയിലെ ഉൗടുവഴികളിലൂടെ കേരളത്തിലേക്കു കടന്നുകയറ്റം. ഇതു തടയാൻ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കാൻ തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി.
മലക്കപ്പാറ അതിർത്തി ചെക്ക്പോസ്റ്റിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയതിനുശേഷം പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂറൽ എസ്പി കെ.പി. വിജയകുമാറും ജില്ലാ കളക്ടറോടൊപ്പം ചെക്ക്പോസ്റ്റ് സന്ദർശിച്ചു.
തമിഴ്നാടിന്റെ ചെക്ക് പോസ്റ്റും ഇരുവരും സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന ഉൗട് വഴികളെല്ലാം അടച്ചതായും നിരീക്ഷണം കർശനമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.