+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലു​റ​പ്പു ജോ​ലി​ക​ളി​ൽ​നി​ന്നു പ്രാ​യ​മാ​യ​വ​രെ വി​ല​ക്കി സ​ർ​ക്കാ​ർ. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ മേ​യ് മൂ​ന്നു വ​രെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽ​നി​ന്നു മാ
60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലു​റ​പ്പു ജോ​ലി​ക​ളി​ൽ​നി​ന്നു പ്രാ​യ​മാ​യ​വ​രെ വി​ല​ക്കി സ​ർ​ക്കാ​ർ. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ മേ​യ് മൂ​ന്നു വ​രെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ഞ്ചു​പേ​രു​ടെ സം​ഘ​മാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​മെ​ന്നാ​ണു മു​ന്പു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്രാ​യ​മാ​യ​വ​രി​ൽ രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ ജോ​ലി​ക​ളി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ന്ന​ത്.

മ​റ്റു​ള്ള​വ​ർ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു ജോ​ലി ചെ​യ്യ​ണം. ആ​വ​ശ്യ​ത്തി​നു മാ​സ്കു​ക​ൾ ല​ഭ്യ​മാ​ണ്. കു​റ​വു​ക​ളു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
More in Latest News :