വാഷിംഗ്ടണ്‍ ഡിസി: ലോക്ക്ഡൗണ്‍ പാതിവഴിയിൽ ഉപേക്ഷിച്ച് ജോർജിയ സംസ്ഥാനം തുറക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വന്തം പാർട്ടിയുടെ (റിപ്പബ്ലിക്കൻ) തന്നെ ഗവർണറായ ബ്രെയിൻ കെംപിന്റെ തീരുമാനത്തോടാണ് ട്രംപ് അതൃപ്തി അറിയിച്ചത്.
ശക്തമായ എതിർപ്പ് ഗവർണറെ അറിയിച്ചുവെന്നും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോർജിയയിൽ സിനിമാ തിയറ്റർ, ഭക്ഷണശാലകൾ, ജിം തുടങ്ങി ഒട്ടേറെ സർവീസുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് ഗവർണർ വ്യക്തമാക്കിയത്.