വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തോതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾ ലോക്ക്ഡൗണ്‍ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സംസ്ഥാനങ്ങൾ തുറക്കുന്നത് നല്ലകാര്യമാണ്. പക്ഷേ, നിലവിലെ അവസ്ഥയിൽ ഭരണകൂടം പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സംസ്ഥാന ഗവർണർമാർക്ക് അടച്ചുപൂട്ടൽ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാം. എന്നാൽ, അതിനുള്ള സമയം ഇതാണോ എന്ന് ചിന്തിക്കണം. - ട്രംപ് പറഞ്ഞു.
ഏതെങ്കിലും കാരണവശാൽ എവിടെയെങ്കിലും ലോക്ക്ഡൗണ്‍ നീക്കിയാൽ പോലും നിരന്തരം കൈ കഴുകുന്നതും, മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതുമെല്ലാം ജനങ്ങൾ കർശനമായി തുടരണമെന്നും ട്രംപ് നിർദേശിച്ചു.
നിലവിലെ അവസ്ഥ ഇനിയുമൊരിക്കൽ കൂടി രാജ്യത്തുണ്ടാവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗണ്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി പ്രതിഷേധ പരിപാടികൾ നടന്നു വരുന്നതിനിടെയാണ് ട്രംപ് കർശന നിർദേശങ്ങൾ മുന്നോട്ട് വച്ചത്.