ഒട്ടാവ: കാനഡയിൽ തോക്കുനിയന്ത്രണം കർശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 22 പേർ കൊല്ലപ്പെട്ട നോവ സ്കോട്ടിയ വെടിവയ്പിനു പിന്നാലെയാണിത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്റെ നിലപാട് രാജ്യത്ത് തോക്കുനിയന്ത്രണം ശക്തിപ്പെടുത്തണമെന്നും വിനാശകരമായ ആയുധങ്ങൾ തിരിച്ചെടുക്കണം എന്നുമായിരുന്നു- ട്രൂഡോ പറഞ്ഞു.
അതിനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.