നെടുമ്പാശേരി: കേരളത്തിലായിരുന്ന 18 യുഎഇ എംബസി ഉദ്യോഗസ്ഥർ പ്രത്യേക വിമാനത്തിൽ ഷാർജയിലേക്ക് മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച വൈകിട്ട് എയർ അറേബ്യ വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്.
കുടുംബസമേതം 25 പേർ മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 20 പേരാണ് വിമാനത്താവളത്തിൽ എത്തിയത്. പാസ്പോർട്ടിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇവരിൽ രണ്ടു സ്ത്രീകളുടെ യാത്ര മുടങ്ങി.
കൊച്ചിയിൽ നിന്നു ഹൈദരാബാദിലെത്തിയ ശേഷമാണ് ഷാർജയിലേക്ക് മടങ്ങിയത്.