ലേ: ലഡാക്കിൽ 37 വളർത്തുമൃഗങ്ങളെ ഹിമപ്പുലി ആക്രമിച്ചു കൊന്നു. ചെമ്മരിയാടുകൾ, പഷ്മിന ആടുകൾ എന്നിവയെ ആണ് ലേയ്ക്കു സമീപം പുലി ആക്രമിച്ചത്.
സമീപത്തെ വനമേഖലയിൽനിന്ന് എത്തിയ ഹിമപ്പുലിയാണ് യുർഗോ ഗ്രാമത്തിൽ കൂട്ടക്കുരുതി നടത്തിയത്. ആക്രമണം നടത്തിയ പുലിയെ പിടികൂടുന്നതിനായി വൈൽഡ് ലൈഫ് എക്സിക്യുട്ടീവ് കൗണ്‍സിലർ സംഘത്തെ അയച്ചിട്ടുണ്ട്.
ഇതോടെ നാലാഴ്ചയ്ക്കിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം 170 ആയി.