ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ 21,000 കവിഞ്ഞു. ബുധനാഴ്ച ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 1045 പേർക്കു കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ 21,125 എന്നതാണ് നിലവിൽ ഇന്ത്യയിലെ രോഗബാധിതരുടെ കണക്ക്. ഡൽഹി, ഉത്തർപ്രദേശ് എന്നീ പ്രമുഖ സംസ്ഥാനങ്ങളിലെ കണക്കുകൾ ഒഴിച്ചുള്ളതാണിത്.
680 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചിരിക്കുന്നത്. ബുധനാഴ്ച മാത്രം 35 പേർ മരിച്ചു. 16,217 പേർ രോഗികളായി ചികിത്സയിൽ കഴിയുന്നു. 4,228 പേർ രോഗമുക്തി നേടി.
431 പേർക്കു കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ബുധനാഴ്ച കണക്കുകളിൽ മുന്നിൽനിൽക്കുന്നത്. 5,649 പേർക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു. ബുധനാഴ്ച 18 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 269 ആയി ഉയർന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയ്ക്കു സമാനമായ അവസ്ഥയാണ്. 229 പേർക്ക് ഗുജറാത്തിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 2407 ആയി ഉയർന്നു. 103 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ബുധനാഴ്ച മാത്രം 13 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി.
രാജസ്ഥാനാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ട മറ്റൊരു സംസ്ഥാനം. 133 പേർക്ക് ഇവിടെ രോഗബാധ ഉറപ്പിച്ചു. 1868 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചിരിക്കുന്നത്.
തമിഴ്നാട് (33), മധ്യപ്രദേശ് (35), തെലങ്കാന (15), ആന്ധ്രാപ്രദേശ് (56), കേരളം (11), കർണാടക (9), പശ്ചിമ ബംഗാൾ (53), ജമ്മു കാഷ്മീർ (27), ഹരിയാന (9), പഞ്ചാബ് (6), ബിഹാർ (15), ഒഡീഷ (4), ആൻഡമാൻ ആൻഡ് നിക്കോബർ ദ്വീപ് (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം.