ന്യൂഡൽഹി: കോവിഡ് നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീർത്തിച്ച് വ്യവസായി ബിൽ ഗേറ്റ്സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രിയും സർക്കാരും സ്വീകരിച്ച നടപടികളും നേതൃപാടവവും മികച്ചതാണെന്നും പ്രതിരോധത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ സന്തോഷമുണ്ടെന്നും ബിൽ ഗേറ്റ്സ് കത്തിൽ പ്രശംസിക്കുന്നു. കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെയും അദ്ദേഹം പ്രകീർത്തിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 150 ശതകോടി ഡോളർ സംഭാവന നൽകുമെന്ന് ബിൽ ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സ് പ്രഖ്യാപിച്ചിരുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെയാണു സംഭാവനകൾ നൽകുന്നത്.