തിരുവനന്തപുരം: നിങ്ങളുടെ ഏതെങ്കിലും ചോദ്യത്തിന് മുന്നിൽ താൻ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെ സ്പ്രിംഗ്ലർ വിവാദം സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് മുഖ്യമന്ത്രി മറുചോദ്യമുന്നയിച്ചത്.
താൻ പോകുന്ന വഴിയിൽ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം. എന്നാൽ വാർത്താ സമ്മേളനത്തിന് ഇരുന്നശേഷം ഏതെങ്കിലും ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ? എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ അവസാന ചോദ്യവും ചോദിച്ചു കഴിഞ്ഞപ്പോഴാണ് ഇനി നമുക്കു നാളെ കാണാം എന്നുപറഞ്ഞു പിരിഞ്ഞത്. ഇതുസംബന്ധിച്ചു ചില ശുദ്ധ നുണകൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.