ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഏപ്രില്‍ 27-ന് ആശയവിനിമയം നടത്തും. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് നിലവിൽ 652 പേരാണ് മരിച്ചത്. ഇതുവരെ 20,471 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. പുതിയതായി 1486 പേർക്ക് രോഗം ബാധിച്ചു.
കോവിഡ് ബാധിച്ചവരിൽ 15,859 പേര് ആശുപത്രിയിൽ ചികിത്സയിലാണ്. 3959 പേര് രോഗമുക്തി നേടി.
Prime Minister Narendra Modi will interact with CMs of all States via video conference on 27th April pic.twitter.com/k57HGUtosA
— ANI (@ANI) April 22, 2020