തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിക്കാത്ത ചില ജില്ലകളിൽ വലിയ തോതൽ വാഹന ഗതാഗതമുണ്ടാകുന്നുണ്ടെന്നും ഇതു ഗൗരവമായി കണ്ടു നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തുറക്കുന്ന ചില കടകളിൽ ശാരീരിക അകലം പാലിക്കപ്പെടുന്നില്ല. ഇത് അപകടകരമാണ്. അതിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐഡി കാർഡുള്ള സന്നദ്ധപ്രവർത്തകർ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. സന്നദ്ധ പ്രവർത്തനത്തിന് അയോഗ്യരാണെന്ന് അവർ തന്നെ ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.