+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റ്റം, തി​രി​ച്ചു​പോ​ക്ക്; ക​ർ​ശ​ന ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലും അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ആ​ളു​ക​ൾ ക​ട​ന്നു​ക​യ​റു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു ത
ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റ്റം, തി​രി​ച്ചു​പോ​ക്ക്; ക​ർ​ശ​ന ന​ട​പ​ടി
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലും അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ആ​ളു​ക​ൾ ക​ട​ന്നു​ക​യ​റു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കും. ക​ണ്ടെ​യ്ന​ർ, അ​ട​ച്ചു​പൂ​ട്ടി​യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ തു​റ​ന്നു​പ​രി​ശോ​ധി​ക്കും. ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ അ​തി​ർ​ത്തി​ക​ട​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. സ്റ്റേ​ഷ​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും എ​സ്ഐ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി കേ​ന്ദ്ര​ങ്ങ​ളി​ൽ മൊ​ബൈ​ൽ പ​ട്രോ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ർ​ത്തി​ക​ളി​ലെ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കാ​ൻ ഡി​വൈ​എ​സ്പി ത​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. ഇ​വി​ടെ നി​ശ്ചി​ത പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ അ​നു​വ​ദി​ക്കും. അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​ക​യ​റി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :