തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്നു കേരളത്തിന്റെ സാന്പത്തികരംഗത്തുണ്ടായ പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതൊക്കെ പ്രശനങ്ങൾ നേരിടേണ്ടി വന്നാലും നമുക്ക് മുന്നോട്ടുപോകാതിരിക്കാനാവില്ല. ഈ ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ പ്രയാസങ്ങളും സഹിച്ച് സംഭാവന നൽകാൻ ജനങ്ങൾ മുന്നോട്ടുവരുന്നത് ആശ്വാസകരമാണ്. പ്രവാസികൾ പ്രതിസന്ധി ഘട്ടത്തിൽ സഹായത്തിനായി എത്തുന്നുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും അവരുടെ സംഘടനകളും വലിയ തോതിൽ സംഭാവന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെ തുടർന്നു സംസ്ഥാനം നേരിടുന്ന വെല്ലുവിളി ചെറുതല്ല. ഇതുകൊണ്ടുതന്നെ ജനങ്ങളുടെ സഹായസഹകരണങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.