ചെന്നൈ: കേരളത്തിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി തമിഴ് നടൻ വിജയ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപയാണു വിജയ് സംഭാവന ചെയ്തത്.
കോവിഡ് കോറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആകെ 1.3 കോടി രൂപയാണ് നടൻ സംഭാവന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് 25 ലക്ഷം രൂപ, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ എന്നിങ്ങനെ നൽകും.
കൂടാതെ, തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമാ പ്രവർത്തകർ രൂപീകരിച്ച ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ സഹായ നിധിയിലേക്ക് 25 ലക്ഷവും കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും വിജയ് നൽകിയിട്ടുണ്ട്.
ഇതിനുപുറമേ ഫാൻസ് അസോസിയേഷൻ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകുന്നുണ്ട്.