ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിച്ചു. ഐഎംഎ പ്രതിനിധികൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് തീരുമാനത്തിൽ നിന്നും പിന്മാറിയത്.
ഡോക്ടര്‍മാരുടെ സുരക്ഷയും അന്തസും സംരക്ഷിക്കപ്പെടുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. ഡോക്ടര്‍മാര്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. മോദി സര്‍ക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ ചര്‍ച്ചയ്ക്ക് ശേഷം ട്വിറ്ററിൽ കുറിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോട് മെഴുകുതിരികള്‍ കത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വൈറ്റ് അലര്‍ട്ട് എന്ന ഈ പ്രതിഷേധം മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ, ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി.