ന്യൂഡല്‍ഹി: കോവിഡ് കാലത്തും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യപ്രവർത്തകർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കുമെന്നും അദ്ദേഹം ഐഎംഎ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ ഉറപ്പ് നൽകി.
കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും കോൺഫറൻസിൽ പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോട് മെഴുകുതിരികള്‍ കത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുമെന്നും ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്കി.