+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ലം അ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒ​രാ​ൾ​ക്ക് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല അ​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു. തൊ​ട്ട​ടു​ത്ത് ത​മി​ഴ്നാ​ടി​ന്‍റെ തെ​ങ്കാ​ശി ജി​ല്ല​യി​ൽ
കൊ​ല്ലം അ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു
കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒ​രാ​ൾ​ക്ക് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല അ​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു. തൊ​ട്ട​ടു​ത്ത് ത​മി​ഴ്നാ​ടി​ന്‍റെ തെ​ങ്കാ​ശി ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.

കോ​വി​ഡി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​യ തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, കു​ള​ത്തൂ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ് ത​മി​ഴ്നാ​ട്ടി​ലെ പു​ളി​യ​ൻ കു​ടി​യി​ൽ പോ​യി​വ​ന്ന ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ കു​ള​ത്തു​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി.

ആ​ര്യ​ങ്കാ​വ് അ​തി​ർ​ത്തി പൂ​ർ​ണ​മാ​യും പോ​ലീ​സ് കാ​വ​ലി​ലാ​ണ്. ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴു​തു​രു​ട്ടി​യി​ൽ താ​ൽ​ക്കാ​ലി​ക ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ​രു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി.

വ​ന​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ട​യാ​ൻ വ​നം​വ​കു​പ്പും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ല​രു​വി​യി​ൽ താ​ത്ക്കാ​ലി​ക ചെ​ക്ക്പോ​സ്റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
More in Latest News :