+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പാ​വ​ങ്ങ​ളു​ടെ അ​രി​യി​ൽ സ​ന്പ​ന്ന​ർ​ക്കു സാ​നി​റ്റൈ​സ​ർ’; കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള അ​ധി​ക​ധാ​ന്യം ഉ​പ​യോ​ഗി​ച്ച് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​വ​ങ്ങ​ളു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള അ​ധി​ക​ധാ​ന്യം ഉ​പ​യോ​ഗി​ച്ച് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​വ​ങ്ങ​ളു​ടെ അ​ന്നം ഉ​പ​യോ​ഗി​ച്ച് സ​ന്പ​ന്ന​രു​ടെ കൈ​ക​ൾ ശു​ചീ​ക​രി​ക്കു​ക​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. എ​പ്പോ​ഴാ​ണ് ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ൾ ഉ​ണ​രു​ക. നി​ങ്ങ​ളി​വി​ടെ വി​ശ​പ്പു​കൊ​ണ്ട് മ​രി​ക്കു​ന്പോ​ൾ അ​വ​ർ നി​ങ്ങ​ൾ​ക്കു​ള്ള അ​രി​യെ​ടു​ത്ത് സ​ന്പ​ന്ന​ർ​ക്കാ​യി ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റു​ക​ൾ നി​ർ​മി​ക്കു​ക​യാ​ണ്- രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശം അ​ധി​ക​മു​ള്ള ധാ​ന്യം ഉ​പ​യോ​ഗി​ച്ച് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ നി​ർ​മി​ക്കാ​ൻ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച തീ​രു​മാ​നി​ച്ചി​രു​ന്നു. ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​ലെ പ്ര​ധാ​ന അ​സം​സ്കൃ​ത വ​സ്തു​വാ​യ എ​ഥ​നോ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ധി​ക​ധാ​ന്യം ഉ​പ​യോ​ഗി​ക്കു​ക.

പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നാ​ഷ​ണ​ൽ ബ​യോ​ഫ്യൂ​വ​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ബ​യോ​ഫ്യൂ​വ​ൽ സം​ബ​ന്ധി​ച്ച ദേ​ശീ​യ​ന​യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് നി​ര​വ​ധി ആ​ളു​ക​ൾ പ​ട്ടി​ണി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്പോ​ഴാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ​ത​ന്നെ നി​ര​വ​ധി​പേ​ർ പ​ട്ടി​ണി​യി​ലാ​ണ്. അ​രി​യും ഗോ​ത​ന്പും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് ഫു​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ക്ക​ൽ 58.59 മി​ല്ല്യ​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ ശേ​ഖ​ര​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.
More in Latest News :