+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ഡൗ​ണി​ൽ പാ​സ് ചോ​ദി​ച്ചു; ഹോം ​ഗാ​ർ​ഡി​നെ ഏ​ത്ത​മി​ടീ​ച്ച് കൃ​ഷി ഓ​ഫീ​സ​ർ

പാ​റ്റ്ന: ലോ​ക്ഡൗ​ണി​ൽ പാ​സ് ചോ​ദി​ച്ച​തി​ന് ഹോം ​ഗാ​ർ​ഡി​നെ കൃ​ഷി വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഏ​ത്ത​മി​ടീ​ച്ചു. ബി​ഹാ​ർ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ൽ​നി​ന്നു 320 കി​ലോ​മീ​റ്റ​ർ അ​ക​ല
ലോ​ക്ഡൗ​ണി​ൽ പാ​സ് ചോ​ദി​ച്ചു; ഹോം ​ഗാ​ർ​ഡി​നെ ഏ​ത്ത​മി​ടീ​ച്ച് കൃ​ഷി ഓ​ഫീ​സ​ർ
പാ​റ്റ്ന: ലോ​ക്ഡൗ​ണി​ൽ പാ​സ് ചോ​ദി​ച്ച​തി​ന് ഹോം ​ഗാ​ർ​ഡി​നെ കൃ​ഷി വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഏ​ത്ത​മി​ടീ​ച്ചു. ബി​ഹാ​ർ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ൽ​നി​ന്നു 320 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​രാ​രി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം.

ലോ​ക്ഡൗ​ണ്‍ നി​ർ​ദേ​ശം ലം​ഘി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​റി​നോ​ട് ഹോം ​ഗാ​ർ​ഡ് പാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​ണു കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​റും സം​ഘ​വും എ​ത്തി​യ​ത്. എ​ന്നാ​ൽ പാ​സ് അ​ന്വേ​ഷി​ച്ച​തി​ൽ കു​പി​ത​നാ​യ മ​നോ​ജ് കു​മാ​ർ ഹോം​ഗാ​ർ​ഡി​നെ ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ 20 സെ​ക്ക​ന്‍റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഹോം ​ഗാ​ർ​ഡി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ, "നി​ങ്ങ​ളാ​രാ​ണ് ത​ട​യാ​ൻ, അ​ദ്ദേ​ഹം ഒ​രു മു​തി​ർ​ന്ന കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ’​ണെ​ന്നു പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.
More in Latest News :