ചെന്നൈ: ചെന്നൈയിൽ 27 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. റോയപുരത്തെ സ്വകാര്യ വാർത്താ ചാനലിലെ ജീവനക്കാർക്കാണ് രോഗം ബാധിച്ചത്. ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ ചാനൽ പൂട്ടി.
കോവിഡ് ആദ്യം സ്ഥിരീകരിച്ച 24വയസുകാരനായ മാധ്യമപ്രവർത്തകനിൽ നിന്നാണ് സഹപ്രവർത്തകർക്കും രോഗം പകർന്നത്.
ഇവരുടെ 94 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ 27 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ചില പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ടെന്ന് ചെന്നൈ കോർപറേഷൻ അധികൃതർ അറിയിച്ചു.
റോയപുരത്ത് മാത്രം ഇതുവരെ 92 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.