അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. പുതുതായി 127 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 2,066 ആയി. ആറു പേർ കൂടി മരിച്ചതോടെ ആകെ മരണം 77 ആയതായും പ്രിൻസിപ്പൽ സെക്രട്ടറി(ഹെൽത്ത്) ജയന്തി രവി പറഞ്ഞു.
പുതിയ കേസുകളിൽ അമ്പതിലേറെയും അഹമ്മദാബാദിലാണ്. അഹമ്മദാബാദിൽ ആകെ രോഗികൾ 1,298 ആയി. അഹമ്മദാബാദിൽ മാത്രം 43 പേരും ഇതുവരെ മരിച്ചു. സൂറത്തും വഡോദരയുമാണു രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 69 പുതിയ കേസുകൾ കൂടി വന്നതോടെ സൂറത്തിൽ രോഗബാധിതർ 338 ആയി.
സംസ്ഥാനത്ത് നിലവിൽ 1,858 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 19 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 131 പേർ രോഗമുക്തി നേടി.