വയനാട്: ലോക്ക്ഡൗൺ കാലത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ. വയനാട്ടിൽ പുതിയ മൂന്ന് ബാറുകൾക്ക് സർക്കാർ ലൈസൻസ് നൽകി. കൽപ്പറ്റയിൽ ഒന്നും സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾക്കാണ് പുതിയ ലൈസൻസ് നൽകിയത്.
വയനാട്ടിൽ ആറ് ബാറുകളും ആറ് ബിയര്‍ പാര്‍ലറുകളും ബെവ്കോയുടെ അഞ്ച് മദ്യശാലകളുമാണുള്ളത്. പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാകും. ലോക്ക് ഡൗണിന് ശേഷം മറ്റ് ബാറുകള്‍ക്കൊപ്പം ഇവയും തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വിവരം.
മാര്‍ച്ച് 13ന് നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമാണ് പുതിയ ബാറുകൾ ലൈസൻസ് അനുവദിച്ചതെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്റെ നടപടി പ്രതിഷേധകരമാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരന് പറഞ്ഞു.