കണ്ണൂർ: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് നിസ്കാരത്തിനായി പള്ളിയിലെത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ന്യൂമാഹിയിൽ ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
ഉസ്താദ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം കണ്ണൂരിൽ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമാക്കി. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതൽ അടയ്ക്കും. കണ്ണൂരിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധനകളുണ്ടാകും.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു. ഇത്തരക്കാരുടെ വണ്ടികൾ പോലീസ് പിടിച്ചെടുക്കുമെന്നും അദേഹം വ്യക്തമാക്കി.