ടൊറന്റോ: കാനഡയിൽ അന്പത്തൊന്നുകാരനായ അക്രമി ശനിയാഴ്ച നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 12 മണിക്കൂറോളം പോലീസിനെ വെട്ടിച്ചു നടന്ന അക്രമി ഗബ്രിയേൽ വോർട്മാൻ ഒടുവിൽ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു .
വടക്കൻ കാനഡയിലെ നോവാ സ്കോട്ടിയ പ്രവിശ്യയിലെ പോർട്ടപിക് നഗരത്തിലായിരുന്നു ആക്രമണം. മുപ്പതുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്.
പോലീസ് ഉപയോഗിക്കുന്ന തരം വാഹനത്തിൽ പോലീസ് യൂണിഫോമിലെത്തിയ തോക്കുധാരി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ വനിതാ പോലീസ് ഓഫീസർ ഹെയ്ഡി സ്റ്റീവൻസണും ഉൾപ്പെടുന്നു.